കഴിക്കൂ മുട്ട നേടൂ ആരോഗ്യം,


മുട്ട കഴിച്ചാല്‍ എന്തു ഗുണം?
വിലക്കുറവുകൊണ്ടും ഗുണങ്ങള്‍കൊണ്ടും മുട്ട ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. ഇത്രയും ചെറിയ മുട്ടയ്‌ക്ക് എത്ര ഗുണമുണ്ടെന്ന്‌ അറിയണ്ടേ? പോഷകങ്ങളുടെ കലവറയാണ്‌ മുട്ട. മുട്ടയുടെ വെള്ളയില്‍ പ്രോട്ടീനും, മഞ്ഞയില്‍ പോഷകങ്ങളും ധാരാളം അടങ്ങിയിട്ടുണ്ട്‌. ഇതൊന്നും കൂടാതെ എളുപ്പത്തില്‍ പാചകം ചെയ്യാമെന്ന പ്രത്യേകതയും മുട്ടയ്‌ക്കുണ്ട്‌.
മുട്ടയുടെ പ്രത്യേകതകള്‍

മുട്ടയുടെ വെള്ളയില്‍ പ്രോട്ടീന്റെ അളവ്‌ ധാരാളം അടങ്ങിയിരിക്കുന്നു. ഏതാണ്ട്‌ 70 ശതമാനം പ്രോട്ടീന്‍ ഇതിലുണ്ട്‌. മഞ്ഞയില്‍ ധാരാളം കൊഴുപ്പും ജീവകങ്ങളുമുണ്ട്‌. മുട്ടയുടെ വെള്ളയേക്കാള്‍ മഞ്ഞയിലാണ്‌ ധാരാളം ഗുണങ്ങള്‍ അടങ്ങിയിരിക്കുന്നത്‌. സന്തോഫില്‍ എന്ന ഘടകമാണ്‌ മുട്ടയുടെ മഞ്ഞനിറത്തിന്‌ കാരണം. നാടന്‍മുട്ടയിലാണ്‌ ഗുണങ്ങള്‍ കൂടുതലുള്ളതെന്നും ഓര്‍ക്കണം.
മുട്ട എന്തുകൊണ്ട്‌ ഗുണപ്രദം
എല്ലുകളുടെയും പല്ലുകളുടെയും ബലത്തിനും ശരീരത്തിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു. ഓര്‍മ്മശക്‌തി വര്‍ധിപ്പിക്കാന്‍ മാര്‍ഗംതേടി നടക്കുന്നവര്‍ക്കും ഇനി തെല്ലൊന്ന്‌ ആശ്വസിക്കാം. കാരണം മുട്ട ഓര്‍മ്മശക്‌തി കൂട്ടുമെന്ന്‌ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്‌. കൂടാതെ കാന്‍സറിനെ പ്രതിരോധിക്കാനും കാഴ്‌ചകൂട്ടാനുമെല്ലാം ഈ 'ചെറിയ വലിയ' മുട്ടയ്‌ക്ക് സാധിക്കും. മുപ്പത്‌ വയസ്‌ കഴിഞ്ഞാല്‍ മുട്ടയുടെ മഞ്ഞ കഴിക്കുന്നത്‌ കുറയ്‌ക്കണം. ആ സമയമാകുമ്പോള്‍ മുട്ടയുടെ മഞ്ഞ ഒഴിവാക്കി വെള്ള കഴിച്ചാല്‍ മതിയാകും.

മുടിയുടെ സൗന്ദര്യത്തിന്‌
മുട്ടയുടെ വെള്ളയില്‍ ധാരാളമായി പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്‌. തലമുടിയുടെ വളര്‍ച്ചയ്‌ക്ക് അത്യാവശ്യവും പ്രോട്ടീന്‍ തന്നെ. അതുകൊണ്ട്‌ തലമുടിയുടെ സൗന്ദര്യം വര്‍ധിപ്പിക്കാന്‍ ഇതൊരു ഉത്തമ ഉപാധിയാണ്‌.
മുഖത്തിന്‌

തലമുടിക്ക്‌ ഗുണപ്രദമെന്നപോലെ മുഖസൗന്ദര്യത്തിനും മുട്ടയുടെ വെള്ളക്കരു ഉപയോഗിക്കാം. നന്നായി അടിച്ചുപതപ്പിച്ച വെള്ളഭാഗം മുഖത്ത്‌ പുരട്ടി ഉണങ്ങിക്കഴിയുമ്പോള്‍ തണുത്തവെള്ളം ഉപയോഗിച്ച്‌ കഴുകിക്കളയാം. മുഖചര്‍മ്മത്തിലെ ഉപയോഗമില്ലാത്ത കോശങ്ങളെല്ലാം നശിപ്പിച്ച്‌ മുഖത്തിന്‌ തിളക്കം പ്രദാനം ചെയ്യാന്‍ ഇതുകൊണ്ട്‌ കഴിയുന്നു.
അളവ്‌ കുറയ്‌ക്കണം

മറ്റ്‌ ഭക്ഷണപദാര്‍ത്ഥങ്ങളെ അപേക്ഷിച്ച്‌ മുട്ടയില്‍ ധാരാളമായുള്ള പ്രോട്ടീന്‍ കൊളസ്‌ട്രോളിന്റെയും കൊഴുപ്പിന്റെയും അളവ്‌ രക്‌തത്തില്‍ കൂട്ടുന്നു. അതിനാല്‍ ഹാര്‍ട്ടറ്റാക്കും സ്‌ട്രോക്കും ഉണ്ടാകാന്‍ സാധ്യതയുണ്ട്‌.
പാചകം ചെയ്യുമ്പോള്‍

മുട്ട ശരിയായ രീതിയില്‍ പാചകം ചെയ്‌തില്ലെങ്കില്‍ ഭക്ഷ്യവിഷബാധയുണ്ടാകും. ഇത്‌ ഒഴിവാക്കാന്‍ 5 മിനിട്ട്‌ തിളയ്‌ക്കുന്ന വെള്ളത്തില്‍ ഇട്ടുവയ്‌ക്കുക. പൊരിക്കുകയാണെങ്കില്‍ രണ്ടോ മൂന്നോ മിനിട്ട്‌ വേവിക്കുക
മുട്ടയുടെ ഗുണങ്ങള്‍
1. പ്രകൃതിദത്തമായുള്ള 'വിറ്റാമിന്‍ ഡി' അടങ്ങിയ ഏക ഭക്ഷണമാണ്‌ മുട്ട.
2. ബ്രസ്‌റ്റ് കാന്‍സര്‍ ഉണ്ടാകുന്നത്‌ തടയാന്‍ മുട്ടയ്‌ക്ക് കഴിയുന്നു. ആഴ്‌ചയില്‍ 4മുട്ട ഉപയോഗിക്കുന്ന സ്‌ത്രീക്ക്‌ ബ്രസ്‌റ്റ് കാന്‍സര്‍ വരാനുള്ള സാധ്യത 44 ശതമാനംവരെ കുറവാണ്‌.
3. ഒരു മുട്ടയില്‍ 6 ഗ്രാം പ്രോട്ടീനും 9 ശതമാനം അമിനോ ആഡിഡും അടങ്ങിയിരിക്കുന്നു.

No comments:

Post a Comment

എഴുതുക എനിക്കായി....