haappy newww year

വലിയ കരിമ്പാറ്ക്കുള്ളില്‍ നിന്നും പുറപ്പെടുന്ന നീരരുവിക്കും 


തെളിഞ്ഞ മനസ്സില്‍ നിന്നും പുറപ്പെടുന്ന വാക്കിനും 


പുല്ലാങ്കുഴലില്‍ നിന്നും പുറപ്പെടുന്ന ഭൂപാള രാഗത്തിനും 
ഭക്തിയോടെ ജപിക്കുന്ന ധ്യാന മന്ത്രങ്ങള്‍ ക്കും  ഹ്രദയശൂന്യന്റെ മനസ്സില്‍ സ്നേഹത്തിന്റെ ഉറവ തീര്ക്കാന്‍ കഴിയുമത്രെ


ഈ പുതുവര്‍ ഷത്തില്‍ ചുണ്ടില്‍ സ്നേഹമന്ത്രങ്ങളും ,പ്രവര്‍ ത്തിയില്‍ വിശ്വസാഹോദര്യവും ,ചിന്തകളില്‍ ശുഭാപ്തിവിശ്വാസവും എന്നും തിളങ്ങി നില്ക്കാന്‍ സര്‍ വേശ്വര്ന്റെ അനുഗ്രഹങ്ങള്‍ എന്നും കൂടെയുണ്ടാവാനുള്ള പ്രാര്‍ ഥനയോടെ നേരുന്നു ഒരുപുത്തന്‍ ഉഷസ്സ്സിന്റെ ആശം സകള്‍ 

Samsung mobiles

sankar-edakurussi



 samsung mobile codes


Today we will discuss about the some secret codes of Samsung mobiles. These codes may be not applied to all old models of Samsung mobile, but you can try to all latest Samsung mobiles. You can display the hidden information of mobile sets and troubleshoot the routine problems using these codes.
Follow the list of latest Samsung codes list:

Code                                             Function
*#9999#                                   Use to display the mobile software version

#*3849#                                   Use to reboot the Samsung handsets

*#06#                                       To display the IMEI Number of the mobile

#*2558#                                    To on/off the mobile time

#*7337#                                    Use to unlock the latest Samsung set

#*4760#                                   Use to activate and deactivate the GSM features

*#9998*246#                            To verify the memory and battery information

*#7465625#                              To verify the Lock status of mobile

*#0001#                                   To display the Serial Number of the mobile

*2767*637#                              Use to unlock the mobile code

*#8999*636#                            To display the storage capacity of the mobile

#*2562#                                   Use to reboot the Samsung handsets

*#8999*667#                            Use to run the mobile in Debug mode

*2767*226372#                        To fine-tune the camera settings

*#8999*778#                             Use to display the information about mobile SIM card

*2767*637#                             Use to unlock the mobile code

*7465625*28638#                    Use to make active the Network Lock

#*#8377466#                           To display the hardware version

*7465625*746*Code#              Use to make active the SIM card lock

*#pw+15853649247w#             Use to unlock the mobile code without SIM card

#*3888#                                   To verify the Bluetooth information

*#9998*627837793#                 Uses to get extra parameter for unlock mobile settings

#7465625*28638#                     Use to unlock the Network Lock

#*7983# Voltage                       Use to regulate Frequency or Voltage

#7465625*746*Code#               Use to unlock the SIM card lock

#*2834#                                   Use to reset the handsfree options

#*5376#                                   To delete all SMS in one command

*#4777*8665#                          Use to explore the GPSR tool list

#*2474#                                   To verify the charging duration

*2767*688#                              Use to readjust the mobile TV options
 


keep back pain

sankar-edakurussi

How to keep back pain away this winterHolidays are indeed a time to have a lot of fun, but additional stress and busier schedule may end up giving you that intolerable back pain.


  • Minimize or avoid travel-related pain
  • Don''t overpack. Take two smaller bags rather than one heavier big suitcase.
  • Wear comfortable shoes with good arch supports to help you walk long distances, and comfortable, loose-fitting clothes to help you stay comfortable throughout your trip.
  • Give yourself extra time. When you rush, you are less aware of your body movements, which can cause stress and strain on your back.
  • Be careful when lifting bags or luggage-bend at the knee, and don''t try to lift with your back. Ask for help when necessary.
  • Keep shopping safe. Shop during the off-peak hours to avoid having to stand on long lines and walk through crowded areas.
  • Make several small trips, rather that one large trip, to avoid stress and fatigue.
  • Distribute the weight of shopping bags evenly, and avoid carrying bags for too long. Remember to ask a store clerk for assistance with heavy or bulky items.
  • Sit down and rest if you start to feel fatigued.
  • Take care when preparing meals. Prepare meals on a work surface that is most comfortable for you, or at elbow level.
  • Stand on a cushioned mat or non-slip rug to avoid muscle fatigue and back ache.
  • When taking heavy pans from the oven, lift from the knees, not the waist.
  • Decorate your home safely.
  • Take your time, mind your posture, and watch your step as you bend, stoop and stretch to retrieve items from your basement, shed or attic. Don''t lift heavy boxes alone; ask a family member or friend to help you.
  • Use a sturdy stool or ladder for reaching high places.

സുന്ദരിയായാല്‍ മാത്രം പോരാ

sankar-edakurussi

സുന്ദരിയായാല്‍ മാത്രം പോരാ. ഉള്ള സൌന്ദര്യം സിമ്പിളായി കാത്തുസൂക്ഷിക്കുമ്പോഴാണ് നിങ്ങള്‍ സുന്ദരിയായ ഒരു വ്യക്തിയാകുന്നത്. മുടിയും കണ്‍പീലിയും കവിളും എന്തിനേറെ കാലു പോലും നിങ്ങളുടെ വ്യക്തിത്വത്തെ മാര്‍ക്കു ചെയ്യുന്ന കാലമാണ് ഇത്. ദിവസേന ജോലിക്കു പോകുന്നതിനും മുമ്പും കോളജിലേക്ക് പോകുന്നതിനു മുമ്പും നടത്തുന്ന മേക്കപ്പില്‍ മാത്രമായി ഒതുങ്ങരുത് നമ്മുടെ സൌന്ദര്യസംരക്ഷണം. എന്നും അല്പസമയം ഇതിനായി നീക്കിവെയ്‌ക്കണം.
 1) പാദസംരക്ഷണം തന്നെ മുന്നില്‍
നമ്മുടെ കുഞ്ഞുപാദങ്ങള്‍ നമുക്ക് വേണ്ടി എത്രത്തോളം കഷ്‌ടപ്പെടുന്നുണ്ട്. റോഡിലൂടെ നടന്നു പോകുമ്പോള്‍ മണ്ണും പൊടിയുമേറ്റ് കോലം കെടും. ബസില്‍ യാത്ര ചെയ്യുമ്പോഴാണെങ്കില്‍ സഹയാത്രികരുടെ നിഷ്‌ഠൂരമായ ചവിട്ടേറ്റ് പലപ്പോഴും വേദനിക്കും. ഇങ്ങനെ ഒരു ദിവസം ഒരുപാട് യാതനകള്‍ ഏറ്റുവാങ്ങുന്ന പാവം പാദത്തിന് രാത്രിയില്‍ കുറച്ചു സംരക്ഷണമാകാം. ഉറങ്ങുന്നതിനു മുമ്പ് മോയിസ്‌ചറൈസര്‍ ഉപയോഗിച്ച് പാദം തടവുക. കഴിയുമെങ്കില്‍ പുറത്തുപോകുമ്പോള്‍ കാലില്‍ കാലുറകള്‍ ധരിക്കാവുന്നതാണ്.
 2) മേക്കപ് മാറ്റുക
എല്ലാ ദിവസവും ഉറങ്ങാന്‍ പോകുന്നതിനു മുമ്പ് നിര്‍ബന്ധമായും മേക്കപ് പൂര്‍ണമായും മാറ്റിയിരിക്കണം. മേക്കപ് തുടര്‍ച്ചയായി മുഖത്ത് കിടക്കുന്നത് നല്ലതല്ല.മുഖക്കുരു വര്‍ദ്ധിക്കുന്നതിനും ഇത് കാരണമാകും.

3) മോയിസ്ചറൈസര്‍ ഉപയോഗിക്കാം
പകല്‍ നേരങ്ങളില്‍ പുറത്തു പോകുന്നതിനു മുമ്പായി മോയിസ്ചറൈസര്‍ ഉപയോഗിക്കണം. ഇത് സൂര്യപ്രകാശത്തില്‍ നിന്നും നിങ്ങളുടെ ത്വക്കിനേല്‍ക്കുന്നആക്രമണങ്ങളെ തടഞ്ഞു നിര്‍ത്താന്‍ കഴിയും. കൂടാതെ ചര്‍മ്മം എപ്പോഴും എണ്ണമയത്തോടെയിരിക്കാനും ഇതു നല്ലതാണ്.
 4) കാലാവധി കഴിഞ്ഞ മേക്കപ് സാധനങ്ങള്‍ വേണ്ട
കാലാവധി കഴിഞ്ഞ സൌന്ദര്യവര്‍ദ്ധക വസ്തുക്കള്‍ മേക്കപ്പിനായി ഒരിക്കലും ഉപയോഗിക്കരുത്. ഇതു നിങ്ങളുടെ ത്വക്കിനെ ദോഷകരമായി ബാധിക്കും.ത്വക്കിന് നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ ഇതുമൂലം ഉണ്ടാകും.
 5) ഫെയ്സ് വാഷ് ഉപയോഗിക്കുക
ജോലിക്കു പോകുകയാണെങ്കിലും കോളജില്‍ പോകുകയാണെങ്കിലും ഒരു ഫെയ്‌സ് വാഷ് എപ്പോഴും ഒപ്പം കരുതുകചെറിയ ഇടവേളകള്‍ കിട്ടുമ്പോഴെല്ലാംനിങ്ങള്‍ മുഖം ഫെയ്‌സ് വാഷ് ഉപയോഗിച്ച് കഴുകുകഇത് നിങ്ങള്‍ക്ക് ഒരു ‘ഫ്രഷ് ലുക്ക്’ നല്കും.
 6) നന്നായി ഉറങ്ങുകവെള്ളം കുടിക്കുക
സൌന്ദര്യത്തിന്‍റെ പ്രധാനഘടകങ്ങളാണ് ഉറക്കവും വെള്ളവും. ഏറ്റവും കുറഞ്ഞത് ആറു മണിക്കൂറെങ്കിലും ഉറങ്ങാന്‍ ശ്രദ്ധിക്കുകനന്നായി ഉറങ്ങുന്നതുകൂടാതെ നന്നായി വെള്ളം കുടിക്കാനും ശ്രദ്ധിക്കണം. ഒരു ദിവസം എട്ടു ഗ്ലാസ് വെള്ളമെങ്കിലും ഏറ്റവും കുറഞ്ഞത് കുടിക്കണം.
 7) പഴവര്‍ഗങ്ങള്‍ കഴിക്കുക
ഉറക്കവും വെള്ളവും പോലെ തന്നെ പ്രധാനപ്പെട്ടതാണ് പഴവര്‍ഗങ്ങളും. ആപ്പിള്‍, വാഴപ്പഴം, ഓറഞ്ച്, മുന്തിരി തുടങ്ങിയ പഴങ്ങളില്‍ ഏതെങ്കിലും ഒന്നെങ്കിലും ദിവസേന കഴിക്കാന്‍ ശ്രദ്ധിക്കണം. പഴവര്‍ഗങ്ങള്‍ കഴിച്ചാല്‍ കുടുതല്‍ എനര്‍ജി ലുക്ക് ലഭിക്കും.
 8) കൈകള്‍ മസാജ് ചെയ്യുക
എല്ലാ ദിവസവും രാത്രി ഉറങ്ങാന്‍ പോകുന്നതിനു മുമ്പ് നിങ്ങളുടെ കൈകള്‍ മസാജ് ചെയ്യാന്‍ ശ്രദ്ധിക്കണം. കൈ വളരെ സോഫ്‌റ്റായും എനര്‍ജെറ്റിക്കായും ഇരിക്കാന്‍ മസാജ് ചെയ്യുന്നത് സഹായിക്കും.
 9) മുടിയിലേക്കും ഒരു ശ്രദ്ധ
നനഞ്ഞ മുടി ഒരിക്കലും കെട്ടി വെയ്‌ക്കരുത്. ഇതു മുടിയുടെ ആരോഗ്യത്തെ ശമിപ്പിക്കും. നനഞ്ഞ മുടി ഉണക്കിയതിനു ശേഷം മാത്രം കെട്ടിവെയ്‌ക്കുക. നനഞ്ഞ മുടിയുമായി ഉറങ്ങുകയും ചെയ്യരുത്.
 10) ഒരു പുഞ്ചിരി, കൂടുതല്‍ സൌന്ദര്യം
മുഖത്ത് എപ്പോഴും പുഞ്ചിരി സൂക്ഷിക്കുക. നിങ്ങളെ കാണുന്നവര്‍ക്ക് കൂടുതല്‍ സന്തോഷം പകരാന്‍ ഇത് സഹായിക്കും. എപ്പോഴും കനം കെട്ടി നില്ക്കുന്ന നിങ്ങളുടെ മുഖം കാണാന്‍ ആരും ആഗ്രഹിക്കുന്നില്ല എന്നതാണ് സത്യം.
Thanks mangalam

ബ്ലെക്കോ ഇന്റര്‍നെറ്റില്‍

sankar-edakurussi

ഗൂഗ്ള്‍, യാഹൂ, ബിങ് തുടങ്ങിയ നിരവധി സെര്‍ച് എന്‍ജിനുകള്‍ ഇന്റര്‍നെറ്റില്‍ ആധിപത്യമുറപ്പിക്കാന്‍ പരസ്‌പരം മത്സരിക്കുന്നതിനിടെ ഈ രംഗത്തേക്ക് പുതിയൊരെണ്ണം കൂടി കടന്നുവരുകയാണ്. 'ബ്ലെക്കോ' (blekko) എന്നാണ് ഈ പുതിയ സെര്‍ച് എന്‍ജിന്റെ പേര്. നിലവിലെ സെര്‍ച് എന്‍ജിനുകള്‍ ആവശ്യമുള്ളതിലും കൂടുതല്‍ സെര്‍ച് ഫലങ്ങള്‍ നമ്മുടെ മുന്നിലെത്തിക്കുന്നതിനാല്‍ ഉപയോക്താവിന് ആശയക്കുഴപ്പവും സമയനഷ്ടവുമുണ്ടാകുന്നു. ഇതിന് പ്രതിവിധി എന്ന നിലക്കാണ് ബ്ലെക്കോ എത്തുന്നത്. ആവശ്യമില്ലാത്ത സെര്‍ച് ഫലങ്ങള്‍ മുന്നിലെത്തിച്ച് ഉപയോക്താക്കളെ ബുദ്ധിമുട്ടിക്കാതെ പ്രസക്തമായ ഫലങ്ങള്‍ മാത്രം നല്‍കുക എന്നതാണ് പുതിയ സെര്‍ച് എന്‍ജിന്റെ രീതി. ഇതര സെര്‍ച് എന്‍ജിനുകളില്‍ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നതും ഇതുതന്നെ.
'സ്ലാഷ്ടാഗ്‌സ്' (slashtags) എന്ന സവിശേഷമായ ടെക്‌നോളജിയാണ് ബ്ലെക്കോയില്‍ ഉപയോഗിച്ചിരിക്കുന്നത്. പ്രസക്തവും അര്‍ഥവത്തുമെന്ന് കരുതുന്ന 300 കോടി വെബ് പേജുകളാണ് ഈ സെര്‍ച് എന്‍ജിനില്‍ സ്‌കോര്‍ ചെയ്തിരിക്കുന്നത്. ഏറ്റവും മുന്നിലുള്ള സെര്‍ച് ഫലങ്ങള്‍ മാത്രമേ ഒരു നിശ്ചിത വിഷയത്തില്‍ സെര്‍ച് ചെയ്യുമ്പോള്‍ ലഭിക്കുകയുള്ളൂ. എഡിറ്റ് ചെയ്യപ്പെട്ട വെബ്‌സൈറ്റുകളുടെ ഈ പട്ടികകളെയാണ് 'സ്ലാഷ്ടാഗ്‌സ്' എന്നു വിളിക്കുന്നത്. 'സ്ലാഷ് ദ വെബ്' എന്നതാണ് ബ്ലെക്കോയുടെ മുദ്രാവാക്യം.
നിലവാരം കുറഞ്ഞ വെബ്‌സൈറ്റുകള്‍ ചില വിദ്യകള്‍ ഉപയോഗിച്ച് സെര്‍ച് ഫലങ്ങളില്‍ മുമ്പിലെത്താറുണ്ട്. സ്ഥൂലമായ സെര്‍ച് ഫലമാണ് ഇതുമുഖേന ലഭിക്കുക. മുഖ്യമായും health, colleges, autos, personal finance, lyrics, recipes, hotels എന്നീ ഏഴ് വിഭാഗങ്ങളിലാണ് ആവശ്യമില്ലാത്ത സെര്‍ച്ഫലങ്ങള്‍ ഏറ്റവും കൂടുതല്‍ വരുന്നതെന്ന് ബ്ലെക്കോ കണക്കാക്കുന്നു. ഈ വിഷയങ്ങളില്‍ സ്വയം എഡിറ്റ് ചെയ്ത സെര്‍ച്ഫലങ്ങളാണ് ബ്ലെക്കോയില്‍ ലഭിക്കുക. സാധാരണ ഗതിയില്‍ ഗൂഗഌലും മറ്റും ഏതെങ്കിലും വിഷയത്തില്‍ സെര്‍ച് ചെയ്യുമ്പോള്‍ ലിങ്കുകളും കീവേഡുകളും ഉള്‍പ്പെടെ നിരവധി ഫലങ്ങള്‍ മുന്നിലെത്തുന്നു. അതുകൊണ്ടു തന്നെ പ്രസക്തമായ ഫലങ്ങള്‍ സെര്‍ച് വഴി കണ്ടെത്താനാവില്ലെന്നത് ഇവയുടെ ന്യൂനതയാണ്. ഇതൊഴിവാക്കുക എന്നതാണ് പുതിയ ടെക്‌നോളജി ലക്ഷ്യമാക്കുന്നത് - ബ്ലെക്കോയുടെ സ്ഥാപകരിലൊരാളായ റിച്ച് സ്‌ക്രെന്റ പറയുന്നു. സെര്‍ച് ഫലങ്ങള്‍ ശുദ്ധീകരിക്കുക വഴി ആവശ്യമില്ലാത്ത സ്‌പാം സൈറ്റുകളെ അകറ്റി നിര്‍ത്തുകയെന്ന ലക്ഷ്യം കൂടി ബ്ലെക്കോക്കുണ്ട്. മൂന്നു വര്‍ഷത്തെ വികസനത്തിനും ഏതാനും മാസങ്ങളിലെ ബീറ്റാ ടെസ്റ്റിങ്ങിനും ശേഷം നവംബര്‍ ഒന്നിനാണ് ബ്ലെക്കോ പുറത്തിറക്കിയത്. ബ്ലെക്കോയുടെ വരവിനെ 'ഗൂഗ്ള്‍ കില്ലര്‍' എന്നാണ് വെബ്‌ലോകം വിശേഷിപ്പിക്കുന്നത്. എന്നാല്‍, ഗൂഗഌമായി ഒരു മത്സരത്തിന് തങ്ങള്‍ ഇല്ലെന്ന് ഇതിന്റെ നിര്‍മാതാക്കള്‍ വ്യക്തമാക്കുന്നു. ഉപയോക്താക്കള്‍ക്ക് വ്യത്യസ്തമായ സെര്‍ച് അനുഭവം സമ്മാനിക്കുകയാണത്രെ ബ്ലെക്കോയുടെ ലക്ഷ്യം.
Madhyamam
net

ഗര്‍ഭകാലത്ത് മൊബൈല്‍ഫോണ്‍

sankar-edakurussi

ഗര്‍ഭകാലത്ത് മൊബൈല്‍ഫോണ്‍ പതിവായി ഉപയോഗിക്കുന്നവരുടെ കുഞ്ഞുങ്ങളില്‍ സ്വഭാവവ്യതിയാനം കൂടുതലായി ഉണ്ടാകുമെന്ന് പഠനറിപ്പോര്‍ട്ട്.

1996 2002 കാലത്തു ഗര്‍ഭിണികളായ ഒരു ലക്ഷം സ്ത്രീകളുടെ മക്കളില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഇത്തരം അമ്മമാരുടെ കുഞ്ഞുങ്ങള്‍ വളരെ നേരത്തേ തന്നെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ തുടങ്ങുമെന്നും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.

ഗര്‍ഭകാലത്തുതന്നെ ഈ സ്ത്രീകളെ നരീക്ഷണവിധേയരാക്കാന്‍ തുടങ്ങിയിരുന്നു. ജീവിതരീതി, ഭക്ഷണം, പ്രകൃതിയുമായി ബന്ധപ്പെട്ട് ഗര്‍ഭകാലത്തുണ്ടാകുന്ന സവിശേഷതകള്‍ തുടങ്ങിയ എല്ലാകാര്യങ്ങളെക്കുറിച്ചും ഈ സ്ത്രീകള്‍ക്ക് നേരത്തേ വിവരങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു.

പിന്നീട് പ്രസവം കഴിഞ്ഞ് കുട്ടികള്‍ക്ക് 7 വയസ്സ് തികഞ്ഞപ്പോഴാണ് കുട്ടികളുടെ സ്വഭാവരീതികളെക്കുറിച്ചും മറ്റും വീണ്ടും പഠനം നടത്തിയത്. ഇതില്‍ പ്രധാനമായും ഉള്‍പ്പെടുത്തിയത് കുട്ടികളുടെ സ്വഭാവ പഠനമായിരുന്നു.

ഗര്‍ഭകാലത്ത് അമ്മമാരുടെ മൊബൈല്‍ ഫോണ്‍ ഉപയോഗവും ഇപ്പോള്‍ കുട്ടികള്‍ക്ക് അതിനോടുള്ള മനോഭാവമെന്തെന്ന കാര്യവും വ്യക്തമായി പഠിച്ചാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയിരിക്കുന്നത്.

കൂടുതലായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച അമ്മമാരുടെ കുട്ടികള്‍ക്ക് മറ്റുള്ളവരുടെ കുട്ടികളെ അപേക്ഷിച്ച് സ്വഭാവ വൈകല്യങ്ങളും പ്രശ്‌നങ്ങളും കൂടുതലാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

മാത്രമല്ല ഇവര്‍ വളരെ ചെറുപ്പത്തില്‍ത്തന്നെ ഫോണുകളില്‍ ആകൃഷ്ടരാവുകയും ചെയ്യുന്നുണ്ടത്രേ. എന്നാല്‍, ഇതു അമ്മമാരുടെ മൊബൈല്‍ ഫോണ്‍ ഉപയോഗംകൊണ്ടു തന്നെയാണോ എന്നു ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. ആണെന്നും അല്ലെന്നുമുള്ള വാദം ശക്തമാണ്.
by net

അവള്‍ പ്രതീക്ഷിക്കുന്നു നിങ്ങളില്‍ നിന്ന്

sankar-edakurussi


1. Call her often.
2. Don't lie.
3. Never tape any of her body parts together.
4. If guys' night out is going to be fun, invite the girls.
5. If guys' night out is going to involve strippers, remember the zoo rules: No Petting.
6. The correct answer to "Do I look fat?" is never, ever "Yes."
7. Ditto for "Is she prettier than me?"
8. Victoria's Secret is good. Frederick's of Hollywood is bad.
9. Ordering for her is good. Telling her what she wants is bad.
10. Being attentive is good. Stalking is bad.
11. "Honey", "Darling", and "Sweetheart" are good. "Nag", "Lardass", and "Bitch" are bad.
12. Talking is good. Shouting is bad. Slapping is a felony.
13. A grunt is seldom an acceptable answer to any question.
14. None of your ex-girlfriends were ever nicer, prettier, or better in bed.
15. Her cooking is excellent.
16. That isn't an excuse for you to avoid cooking.
17. Dishsoap is your friend.
18. Hat does not equal shower, aftershave does not equal soap, and warm does not equal clean.
19. Buying her dinner does not equal foreplay.
20. Answering "Who was that on the phone?" with "Nobody" is never going to end that conversation.
21. Ditto for "Whose lipstick is this?"
22. Two words: clean socks.
23. Believe it or not, you're probably not more attractive when you're drunk.
24. Burping is not sexy.
25. You're wrong.
26. You're sorry.
27. She is probably less impressed by your discourse on your cool car than you think she is.
28. Ditto for your discourse on football.
29. Ditto for your ability to jump up and hit any awning in a single bound.30. "Will you marry me?" is good. "Let's shack up together" is bad.
31. Don't assume PMS is the cause for every bad mood.
32. Don't assume PMS doesn't exist.
33. No means No. Yes means Yes. Silence could mean anything she feels like at that particular moment in time, and it could change without notice.
34. "But, we kiss..." is not justification for using her tooth brush. You don't clean plaque with your tongue.
35. Never let her walk anywhere alone after 11 p.m.
36. Chivalry and feminism are NOT mutually exclusive.
37. Pick her up at the airport. Don't whine about it, just do it.
38. If you want to break up with her, break up with her. Don't act like a complete jerk until she does it for you.
39. Don't tell her you love her if you don't.
40. Tell her you love her if you do. Often.
41. Always, always suck up to her brother.
42. Think boxers.
43. Silk boxers.
44. Remember Valentine's Day, and any cheesy "anniversary" she so-names.
45. Don't try to change the way she dresses.
46. Her haircut is never bad.
47. Don't let your friends pick on her. 48. Don't bad-mouth her family/friends/job-- even if she does.
49. Listen.
50. The rules are never fair. Accept this without question. The fact that she has to go through labor while you sit in the waiting room on your ass smoking cigars isn't fair either, and it balances everything.



by net

വീട് നിര്‍മിക്കുന്നതിനായി എന്തെല്ലാം കാര്യങ്ങള്‍

sankar-edakurussi
വീട് നിര്മിക്കുന്നതിനായി സ്ഥലം വാങ്ങുമ്പോള്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്?
കെട്ടിടംവീട് എന്നിവ നിര്മിക്കുന്നതിനായി സ്ഥലം വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് സര്ക്കാര്‍ മാര്ഗ്ഗനിര്ദ്ദേശങ്ങള്പുറപ്പെടുവിച്ചിട്ടുണ്ട് (3.11.2007ലെ 66500/RAI/07/ തസ്വഭവ/നമ്പര്‍ സര്ക്കുലര്‍). കെട്ടിടനിര്മാണ ചട്ടങ്ങള്‍, ടൗണ്‍ പ്ലാനിങ് സ്കീമുകള്‍,ഹെറിറ്റേജ് സോണ്‍, തീരദേശ പരിപാലനനിയമം തുടങ്ങിയ നിയന്ത്രണ നിയമങ്ങളെക്കുറിച്ച് വേണ്ടത്ര പരിജ്ഞാനമില്ലാതെ ഭൂമി വാങ്ങുന്നതു മൂലംനിരവധി പേര്‍ കബളിപ്പിക്കപ്പെടുന്ന സാഹചര്യത്തിലാണ്  ഉത്തരവ് ഇറങ്ങിയിട്ടുള്ളത്താഴെപ്പറയുന്ന കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്.

1. 
വാങ്ങിക്കുന്ന സ്ഥലംഉദ്ദേശിക്കുന്ന കെട്ടിടം നിര്മിക്കാന്‍ സാധിക്കുന്നതാണോയെന്ന് കെട്ടിട നിര്മാണ ചട്ട പ്രകാരം രജിസ്റ്റര്‍ ചെയ്തലൈസന്സികള്‍ മുഖേന ഉറപ്പുവരുത്തേണ്ടതാണ്.

2. 
പ്രസ്തുത സ്ഥലം ടൗണ്‍ പ്ലാനിങ് സ്കീമില്‍ ഉള്പ്പെട്ടതാണോയെന്ന് ലൊക്കേഷന്‍ പ്ലാന്‍ കാണിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നുംഅറിയാവുന്നതാണ്ഇതിന് സ്ഥലം ഉള്പ്പെട്ട വില്ലേജും സര്വേ നമ്പരും സ്ഥലത്തിന്റെ ലൊക്കേഷന്‍ പ്ലാനും സഹിതം തദ്ദേശ സ്വയംഭരണംസ്ഥാപനത്തെ ബന്ധപ്പെടാവുന്നതാണ്.

3. 
അംഗീകൃത പദ്ധതികള്‍ പ്രകാരംറോഡ് വീതി കൂട്ടുന്നതിന് പ്ലോട്ടില്‍ നിന്നും സ്ഥലം വിടേണ്ടതുണ്ടെങ്കില്‍ അതിനു ശേഷം ബാക്കിവരുന്ന പ്ലോട്ടില്മാത്രമേ നിര്മാണം നടത്താന്‍ സാധിക്കുകയുള്ളൂഇതു സംബന്ധമായ വിവരം തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നോ ജില്ലാ ടൗണ്‍ പ്ലാനറില്നിന്നോ അറിയാവുന്നതാണ്.

4. 
റോഡ് വീതി കൂട്ടുന്നതിനോ വികസിപ്പിക്കുന്നതിനോ ആവശ്യമായ സ്ഥലം സൗജന്യമായി നല്കുകയാണെങ്കില്‍ ആയതിന് രേഖാമൂലമായ തെളിവ്വാങ്ങിയിരിക്കേണ്ടതുംഅപ്രകാരം സൗജന്യമായി നല്കുന്ന സ്ഥലത്തിന് കെട്ടിട നിര്മാണച്ചട്ട പ്രകാരമുള്ള പ്രത്യേക ആനുകൂല്യം ബില്ഡിങ്പെര്മിറ്റ് വാങ്ങുന്ന സമയത്ത് കൈപ്പറ്റാവുന്നതുമാണ്.

5. 
സംരക്ഷിത സ്മാരകങ്ങള്‍, തീരദേശ പ്രദേശങ്ങള്‍ തുടങ്ങിയവക്ക് ബാധകമാക്കിയിരിക്കുന്ന നിയന്ത്രണങ്ങള്‍ എന്തെങ്കിലും പ്രസ്തുത സ്ഥലത്ത്ബാധകമാണോ എന്ന് പരിശോധിക്കേണ്ടതാണ്ഇക്കാര്യം തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നോ ശാസ്ത്ര സാങ്കേതിക - പരിസ്ഥിതി വകുപ്പില്നിന്നോ അറിയാവുന്നതാണ്.

6. 
വിമാനത്താവളംറെയില്വേ ബൗണ്ടറിസൈനിക കേന്ദ്രങ്ങള്‍, പുരാവസ്തു സംരക്ഷിത സ്മാരകങ്ങള്‍ തുടങ്ങിയവക്ക് അടുത്തുള്ളപ്ലോട്ടാണെങ്കില്‍, ബന്ധപ്പെട്ട വകുപ്പിന്റെ എന്‍..സി വാങ്ങുന്നത് ഉചിതമായിരിക്കും.

7. 
ഹൈ ടെന്ഷന്‍ വൈദ്യുതി ലൈനുകള്ക്ക് സമീപമുള്ള പ്ലോട്ടുകള്‍ കഴിവതും ഒഴിവാക്കുക.

8. 
ഭൂവിഭജനം നടന്നിട്ടുള്ള പ്ലോട്ടുകള്‍ വാങ്ങുന്നതിന് മുന്പ് അവയ്ക്ക് ജില്ലാ ടൗണ്‍ പ്ലാനറുടെയോ ചീഫ് ടൗണ്‍ പ്ലാനറുടെയോ ലേ ഔട്ട് അംഗീകാരംഉണ്ടോയെന്ന് ഉറപ്പ് വരുത്തേണ്ടതാണ്ലേ ഔട്ട് അംഗീകാരം ലഭ്യമായ പ്ലോട്ടുകള്‍ മാത്രം വാങ്ങുക.

by net 

ഗോ തര്‍ഹല്‍' വരുന്നു

sankar-edakurussi

ഡിജിറ്റല്‍ ഫോണ്‍ രംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ 'ഗോ തര്‍ഹല്‍' വരുന്നു

റിയാദ്: സൗദിയില്‍ ആദ്യമായി ഡിജിറ്റല്‍ ഫോണ്‍ വിപ്ലവവുമായി 'ഗോ' ടെലികോം രംഗത്ത്. 'ഗോ തര്‍ഹല്‍' എന്നു പേരിട്ട പുതിയ ഡിജിറ്റല്‍ ശബ്ദ സാങ്കേതിക വിദ്യയുമായാണ് ഇന്റര്‍നെറ്റ് ടെലിഫോണ്‍ ഉള്‍പ്പെടെയുള്ളവയില്‍ പുതിയ അനുഭവം നല്‍കാന്‍ തങ്ങള്‍ തയാറെടുക്കുന്നതെന്ന് 'ഗോ' ടെലികോം ആക്ടിങ് ചീഫ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ റാഇദ് ഖയാല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഐപോഡ്, ഐപാഡ്, സാംസങ് ഗാലക്‌സി ടാബ് തുടങ്ങിയ സ്മാര്‍ട്ട് ഡിവൈസുകളെ ടെലിഫോണ്‍ ആയി പരിവര്‍ത്തിപ്പിക്കാന്‍ 'ഗോ തര്‍ഹല്‍' വഴി സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്റര്‍നാഷണല്‍, ലോക്കല്‍ ഫോണുകളിലേക്ക് വിളിക്കാനും തിരിച്ച് ഫോണ്‍ സ്വീകരിക്കാനും കഴിയും വിധമാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. ഫലത്തില്‍ ഒരാള്‍ക്ക് സ്വന്തം ഇമെയില്‍ ഐഡിയുടെ പിന്‍ബലത്തില്‍ ലോകത്തെവിടേക്കും 'ഗോ തര്‍ഹല്‍' വഴി ഫോണ്‍ ചെയ്യാന്‍ സാധിക്കുമെന്ന് 'ഗോ' അധികൃതര്‍ പറഞ്ഞു. ഇതിനായി 'ഗോ'യില്‍ ലഭിക്കുന്ന 08111ല്‍ തുടങ്ങുന്ന നമ്പര്‍ ആവശ്യമാണ്. ഇതുവഴി സിംകാര്‍ഡിന്റെ പിന്‍ബലമില്ലാതെ ഫോണ്‍ചെയ്യാന്‍ സാധിക്കും. ഐ ഫോണ്‍, ഗാലക്‌സി എസ്, എച്ച്.ടി.സി, സോണി എറിക്‌സണ്‍, നോക്കിയ, ബ്ലാക്‌ബെറി തുടങ്ങിയ സ്മാര്‍ട്ട് ഫോണുകളില്‍ നിന്നും ഐ.ഒ.എസ്, ഗൂഗിള്‍ ആന്‍ഡ്രോയിഡ്, സ്മിബിയന്‍ 3, വിന്‍ഡോസ് ഫോണ്‍ 7 തുടങ്ങിയ ഓപറേറ്റിങ് സിസ്റ്റം വഴിയും വിന്‍ഡോസ്, മാക്, ലിനക്‌സ് തുടങ്ങിയ കമ്പ്യൂട്ടര്‍, ലാപ്‌ടോപുകളില്‍ നിന്നും ഇതുവഴി സിംകാര്‍ഡിന്റെ പിന്‍ബലമില്ലാതെ ഫോണ്‍ വിളിക്കാനും സ്വീകരിക്കാനും കഴിയും.

ഒരു 'ഗോ തര്‍ഹല്‍' ഉപയോഗിച്ച് വിവിധ ഡിവൈസുകളില്‍ നിന്ന് ഫോണ്‍ ചെയ്യാനും സാധിക്കുമെന്നതും ഇതിന്റെ പ്രത്യേകതയാണ്. ഇന്റര്‍നെറ്റ് കണക്ഷനുള്ള ഏത് കമ്പ്യൂട്ടറില്‍ നിന്നും ഒരാളുടെ ഇമെയില്‍ തുറന്ന് നോക്കാവുന്നതു പോലെ ലളിതമായി ഒരാള്‍ക്ക് എവിടെ നിന്നും ഫോണ്‍ ചെയ്യാന്‍ 'ഗോ തര്‍ഹല്‍' വഴി സാധിക്കും. ലോഞ്ചിങ് കാലയളവില്‍ മൂന്ന് മാസത്തേക്ക് 'ഗോ തര്‍ഹല്‍' ഉപയോഗിക്കുന്നവര്‍ക്ക് പരസ്‌പരം സൗജന്യമായി ഫോണ്‍ ചെയ്യാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. ഇന്റര്‍നെറ്റില്‍ ഐ ട്യൂണ്‍സ്, ആപ്പിള്‍ സ്‌റ്റോര്‍, ഒ.വി.ഐ സ്‌റ്റോര്‍, ഗൂഗിള്‍ ആന്‍ഡ്രോയിഡ് എന്നിവയില്‍ നിന്ന് 'ഗോ തര്‍ഹല്‍' സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. ഇതിനു പുറമെ 
www.go.com.sa എന്ന കമ്പനി വെബ്‌സൈറ്റ് വഴിയും ഡൗണ്‍ലോഡ് ചെയ്യാനാവും.

നിലവിലുള്ള നെറ്റ് ഫോണ്‍ സംവിധാനങ്ങളെല്ലാം ശബ്ദ ക്രമീകരണത്തിന്റെ കാര്യത്തില്‍ അമ്പേ പരാജയമായിരിക്കെ 'ഗോ തര്‍ഹല്‍' ഉപയോഗിക്കുന്ന പ്രത്യേക സാങ്കേതിക വിദ്യ മൂലം ഉയര്‍ന്ന നിലവാരത്തിലുള്ള ശബ്ദ ക്രമീകരണമായിരിക്കും ലഭിക്കുക. എന്നു മാത്രമല്ല, നിലവിലുള്ളവ വഴി അങ്ങോട്ട് വിളിക്കാന്‍ മാത്രമേ കഴിയൂ, 'ഗോ തര്‍ഹല്‍' വഴി ഫോണ്‍ തിരിച്ച് സ്വീകരിക്കാനും കഴിയുമെന്നത് വലിയ നേട്ടമായിരിക്കുമെന്നും 'ഗോ' അധികൃതര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ആക്ടിങ് ചീഫ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ റാഇദ് ഖയാലിന് പുറമെ സി.ഒ.ഒ എന്‍ജിനീയര്‍ സൈദ് ശബാനദ്, അബ്ദുറഹ്മാന്‍ മുത്‌രിബ് എന്നിവരും പങ്കെടുത്തു. 
 
(courtesy " Madhyamam daily)

നെഞ്ചെരിച്ചില്‍

sankar-edakurussi
Fun & Info @ Keralites.net
നെഞ്ചെരിച്ചില്‍ ഒരു നീറുന്ന പ്രശ്‌നമായി നിശ്ശബ്ദം കൊണ്ടുനടക്കുന്നവര്‍ നിരവധിയാണ്. ഉദരരോഗങ്ങളില്‍ ഏറ്റവും വ്യാപകമായി കാണപ്പെടുന്ന അള്‍സറിലേക്ക് നയിക്കുന്ന ഈ രോഗലക്ഷണം അവഗണിക്കത്തക്കതല്ല. രോഗം മൂര്‍ച്ഛിക്കാതിരിക്കാനും ദഹനരസങ്ങളുടെ അമ്ലത നിയന്ത്രിച്ചുനിര്‍ത്താനും ഉതകുന്ന ഭക്ഷണപാനീയങ്ങള്‍ ശീലിക്കുകയുംകൂടി ചെയ്താല്‍ മാത്രമേ പൂര്‍ണമായ പ്രതിരോധ ചികിത്സയാകുന്നുള്ളൂ.

ദഹനപചനപ്രക്രിയയ്ക്ക് സഹായിക്കുന്ന വീര്യമേറിയ ദഹനരസങ്ങളുടെ വീര്യം താങ്ങാന്‍തക്ക ശേഷിയോടെയാണ് ആമാശയത്തിലെ ശ്ലേ ഷ്മസ്തരം രൂപപ്പെടുത്തിയിട്ടുള്ളത്. ഉദരത്തെ ഉപദ്രവിക്കുന്ന തരത്തിലുള്ള ഭക്ഷണപദാര്‍ഥങ്ങളുടെ സ്ഥിരമായ ഉപയോഗം മൂലം അന്നനാളത്തിലോ ആമാശയത്തിലോ ചെറുകുടല്‍ തുടങ്ങുന്ന ഭാഗത്തോ ദുര്‍ബലതയുണ്ടാകുകയും കാലക്രമേണ അള്‍സറായി മാറുകയും ചെയ്യാം. ആമാശയത്തിലെ ദ്രവങ്ങള്‍, അന്നനാളത്തിലേക്കരിച്ചു കയറുമ്പോള്‍ തുളഞ്ഞുകയറുന്ന ശക്തിയായ വേദനയോടെയാണ് നെഞ്ചെരിച്ചില്‍ ഉണ്ടാകുന്നത്.

പലപ്പോഴും ഗ്യാസ്ട്രബിളിന്റെ മരുന്നില്‍ താത്ക്കാലികമായി ഈ പ്രശ്‌നത്തെ ഒതുക്കുന്നതും പതിവാണ്.
അള്‍സര്‍ ഉണ്ടാകുന്നതിനുള്ള പ്രധാന കാരണമായി പറയുന്ന എച്ച് പൈലോറി അണുബാധയും ദഹനവ്യവസ്ഥയിലെ അമിതമായ അസിഡിറ്റിയുമായി ബന്ധമുണ്ട്. അതിനാല്‍ത്തന്നെ അള്‍സറിന്റെ ചികിത്സയില്‍ ഏത് ചികിത്സാരീതിയായാലും അസിഡിറ്റിയുടെ തോത് കുറയ്ക്കുന്നതിന് പ്രാമുഖ്യം നല്‍കുന്നു.

ഭക്ഷണരീതിയില്‍ ചില ക്രമീകരണങ്ങള്‍ വരുത്തിയാല്‍, നെഞ്ചെരിച്ചിലിന് ആശ്വാസം ലഭിക്കും. നാം ഭക്ഷണപദാര്‍ഥങ്ങളായി ഉപയോഗിക്കുന്നവയില്‍ അമ്ലത്തെ ജനിപ്പിക്കുന്നവയും ക്ഷാരത്തെ ജനിപ്പിക്കുന്നവയും ഉണ്ടാകാം. ഈ രണ്ടുതരം ഭക്ഷണങ്ങളും ശരീരത്തിന് ആവശ്യവുമാണ്. എന്നാല്‍, ക്ഷാരസ്വഭാവമുള്ള ഭക്ഷണം 75-80 ശതമാനം വരെയും ബാക്കി 20-25 ശതമാനം മാത്രം അമ്ലസ്വഭാവമുള്ള ഭക്ഷണവും കഴിക്കുന്നത്, ആരോഗ്യത്തോടെ ജീവിക്കുന്നതിനുള്ള ഉത്തമമായ 'ടെക്‌നിക്കാ'യി പഠനങ്ങള്‍ ബോദ്ധ്യപ്പെടുത്തുന്നു.

ഏതൊരു ദ്രവത്തിന്റെയും അമ്ലതയും ക്ഷാരത്വവും അളക്കുന്നത് പി.എച്ച്. തോത് നോക്കിയാണല്ലോ. ശരീരദ്രവങ്ങളുടെ 'പൊട്ടന്‍ഷ്യല്‍ ഓഫ് ഹൈഡ്രജന്‍' എന്ന ഈ പി.എച്ച്. തോത് സന്തുലിതാവസ്ഥയില്‍ നിലനിര്‍ത്തുന്നത് ആരോഗ്യലക്ഷണമാകുന്നു. ആരോഗ്യകരമായ അവസ്ഥയില്‍ നമ്മുടെ രക്തത്തിന്റെ പി.എച്ച്. 100 മി.ലിറ്ററില്‍ 7.4-7.5 വരെയാകുന്നതാണ് ഉത്തമം. ശരീര ദ്രവങ്ങളുടെ പി.എച്ച്. സന്തുലിതാവസ്ഥയില്‍ നിലനിര്‍ത്തുന്നതായാല്‍ ക്രമമായി ശാരീരിക പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിന് സഹായകമാകും. അമിതമായ അമ്ലത (ഓവര്‍ അസിഡിറ്റി) ശാരീരിക വ്യവസ്ഥയാകെ ദുര്‍ബലപ്പെടുത്തുന്നു.

ആരോഗ്യമുള്ള ഒരു ശരീരത്തില്‍ ക്ഷാരത്തിന്റെ കരുതല്‍ശേഖരം അഥവാ ഇലക്‌ടോലൈറ്റുകള്‍ ആവശ്യത്തിനുണ്ടാകും. അമിതമായ അമ്ലത്തെ നിര്‍വീര്യമാക്കേണ്ട സന്ദര്‍ഭം വരുമ്പോള്‍, ഈ കരുതല്‍ശേഖരത്തില്‍ നിന്നും ക്ഷാരാംശം എടുക്കുകയാണ് ചെയ്യുന്നത്. ഇത് ശരീരത്തെ ക്ഷീണിപ്പിക്കുകയും വീണ്ടും ഉള്ളിലെത്തുന്ന അമ്ലാംശത്തെ നിര്‍വീര്യമാക്കാന്‍ കാല്‍സ്യം, സോഡിയം, മഗ്‌നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ധാതുലവണങ്ങള്‍ ശരീരത്തില്‍നിന്ന് കവര്‍ന്നെടുക്കുകയും, ദീര്‍ഘകാലം ഈ കവര്‍ച്ച തുടര്‍ന്നാല്‍ പ്രമുഖ അവയവങ്ങള്‍ക്ക് കാര്യമായ തകരാറ് സംഭവിക്കുകയും ചെയ്യുന്നു.

ശരീരത്തിനുള്ളില്‍ നടന്നുകൊണ്ടിരിക്കുന്ന ഈ പ്രക്രിയ കണ്ടുപിടിക്കപ്പെടാതെ വളരെക്കാലം തുടര്‍ന്നുപോയാല്‍ ആരോഗ്യം ക്ഷയിക്കുമെന്നുറപ്പ്. ഈ അവസ്ഥയുണ്ടാകാതിരിക്കാന്‍, കൂടുതല്‍ ക്ഷാരാംശമുള്ള ഭക്ഷണപദാര്‍ഥങ്ങള്‍ യഥാസമയം ഉള്ളിലെത്തിച്ചുകൊടുക്കണം. ഏതുതരം ഭക്ഷണപാനീയങ്ങളാണ് അമ്ലാംശത്തെ അധികരിപ്പിക്കുന്നതെന്നും ക്ഷാരാംശം കൂട്ടുന്നവ ഏതെന്നും ധാരണയുണ്ടായാല്‍ മാത്രമേ ഈ മുന്‍കരുതല്‍ എടുക്കുക സാധ്യമാകൂ. ചിലപ്പോള്‍ രുചിയില്‍ അമ്ലമായി തോന്നുന്നവ, ദഹനപചനത്തിനൊടുവില്‍ ശേഷിപ്പിക്കുന്നത് ക്ഷാരാംശമാകാം. പഴങ്ങളും പച്ചക്കറികളുമാണ് പ്രധാനമായും ക്ഷാരാംശം ശേഷിപ്പിക്കുന്നവ. അതില്‍ വിശേഷഗുണങ്ങളുള്ള ഒരു ഫലമാണ് ചെറുനാരങ്ങ.

ചെറുനാരങ്ങയില്‍ സിട്രിക് ആസിഡ് അടങ്ങുന്നതായി അറിവുള്ളതാണ്. പക്ഷേ, ഇത് ദഹനപചനത്തിന് ശേഷം ക്ഷാരാംശമാണ് ശേഷിപ്പിക്കുന്നത്. ധാതുലവണങ്ങളുടെയും വിറ്റാമിനുകളുടെയും കലവറയായ ചെറുനാരങ്ങയില്‍ പഞ്ചസാര വളരെ കുറവും ധാരാളം ഓക്‌സിജനുള്ളതുമാണ്. സന്ധിഗതരോഗങ്ങള്‍ പ്രത്യേകിച്ചും യൂറിക് ആസിഡ് അധികരിച്ചുണ്ടാകുന്ന ഗൗട്ട് തുടങ്ങിയ അസുഖങ്ങളില്‍ കാര്യമായ പ്രയോജനം ചെയ്യുന്നു ഈ അത്ഭുതഫലം. ചെറുനാരങ്ങയിലെ സിട്രിക് ആസിഡ്, യൂറിക് ആസിഡിനെ അലിയിച്ചുകളയുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

ശരീരദ്രവങ്ങളുടെ പി.എച്ച്. തോത് കൂട്ടുന്ന അഥവാ ക്ഷാരത്വം ശേഷിപ്പിക്കുന്ന ചില ഭക്ഷ്യവസ്തുക്കളെ പരിചയപ്പെടാം.
പച്ചക്കറികള്‍: വെളുത്തുള്ളി, ബീറ്റ്‌റൂട്ട്, ബ്രോക്കോളി, കാബേജ്, കാരറ്റ്, കോളിഫ്‌ളവര്‍, കുമ്പളം, വഴുതിന, കൂണ്‍, ഭക്ഷ്യയോഗ്യമായ പൂവുകള്‍, ഉള്ളി, മുളപ്പിച്ച പയര്‍ വര്‍ഗങ്ങള്‍, മത്തന്‍, ചീര, റാഡിഷ്, മധുരക്കിഴങ്ങ്, ഉരുളക്കിഴങ്ങിന്റെ തൊലി തുടങ്ങിയവ.
പഴങ്ങളും പരിപ്പുവര്‍ഗ്ഗവും: മാമ്പഴം, പപ്പായ, ആപ്രിക്കോട്ട്, ബട്ടര്‍ഫ്രൂട്ട് അഥവാ അവക്കാഡോ, ഏത്തപ്പഴം, മുന്തിരി, ചെറി, ഈത്തപ്പഴം, അത്തിപ്പഴം, ഓറഞ്ച്, നാരങ്ങ, സബര്‍ജെല്ലി, പൈനാപ്പിള്‍, തക്കാളി, തണ്ണീര്‍മത്തന്‍, ബെറി വര്‍ഗത്തില്‍പ്പെട്ട പഴങ്ങള്‍, ആല്‍മണ്ട്, മത്തങ്ങാക്കുരു, മുത്താറി, ഉണക്കമുന്തിരി തുടങ്ങിയവ.

മറ്റുള്ളവ: ഗ്രീന്‍ ടീ, ഹെര്‍ബല്‍ ചായ, പഴച്ചാറുകള്‍, ഏലക്കായ്, ഇഞ്ചി, കടുക്, തേങ്ങ, മുലപ്പാല്‍, നാരങ്ങാവെള്ളം, തേന്‍.
അമ്ലത (അസിഡിറ്റി) കൂട്ടുന്ന ഭക്ഷ്യവസ്തുക്കള്‍: എള്ളെണ്ണ, സൂര്യകാന്തി എണ്ണ, ബാര്‍ളി, ചോളം, പച്ചക്കായ, ബീന്‍സ്, ഉരുളക്കിഴങ്ങ്, ബ്രെഡ്ഡ്, കേക്ക്, ചിക്കന്‍, ചോക്ക്‌ലേറ്റ്, കാപ്പി, മുട്ട, ആട്ടിറച്ചി, ഗ്രീന്‍പീസ്, സോയാബീന്‍, ഓട്ട്‌സ്, അരിയാഹാരം, ആല്‍മണ്ട് ഒഴികെയുള്ള പരിപ്പുവര്‍ഗം, പഞ്ചസാര, കടല്‍മത്സ്യം, ചായ, പാല്‍, വെണ്ണ മുതലായ പാല്‍ ഉത്പന്നങ്ങള്‍, മത്സ്യം, ബീഫ്, പോര്‍ക്ക്, മുയലിറച്ചി, ട്യൂണ, അണ്ടിപ്പരിപ്പ്, ആല്‍ക്കഹോള്‍ അടങ്ങിയ ബിയര്‍, സ്​പിരിറ്റുകള്‍, വൈന്‍ ഇവകള്‍, നൂഡില്‍സ്, സോഫ്റ്റ് ഡ്രിങ്കുകള്‍, രാസൗഷധങ്ങള്‍, കൃത്രിമ പഞ്ചസാരയായി ഉപയോഗിക്കുന്ന ന്യൂട്രാസ്വീറ്റ് മതുലായവ.

പഴങ്ങളിലും പച്ചക്കറികളിലും ഓര്‍ഗാനിക് അമ്ലങ്ങളോടൊപ്പം സോഡിയം, പൊട്ടാസ്യം മുതലായ ധാതുലവണങ്ങള്‍ കൂടിയുണ്ടാകും. ശരീരത്തിലെ ദഹനപചന പ്രക്രിയകള്‍ക്കൊടുവില്‍, ശേഷിപ്പിക്കപ്പെടുന്ന ഈ ധാതുലവണങ്ങള്‍ രക്തത്തിന്റെ ക്ഷാരാംശം വര്‍ധിപ്പിക്കുന്നു. കാല്‍സ്യം, മഗ്‌നീഷ്യം, സോഡിയം, പൊട്ടാസ്യം മുതലായവയുടെ സാന്നിധ്യം ക്ഷാരത്വത്തെ കൂട്ടുന്നതിനും, സള്‍ഫര്‍, ഫോസ്ഫറസ്, ക്ലോറിന്‍ തുടങ്ങിയവ അമ്ലത്വമുണ്ടാക്കുന്നതിനും കാരണമാകും.

ശരീരദ്രവങ്ങളില്‍ ക്ഷാരത്വവും ധാരാളം ഓക്‌സിജനും ഉള്ളപ്പോള്‍ രോഗാണുക്കള്‍ക്ക് നിലനില്‍പ്പ് അസാധ്യമാണ്. നാള്‍ക്കുനാള്‍ ക്ഷയിച്ചുകൊണ്ടിരിക്കുന്ന ശരീരധാതുക്കളെ പുനരുജ്ജീവിപ്പിച്ച് ആരോഗ്യം നിലനിര്‍ത്താന്‍, അമ്ലത കൂട്ടുന്ന ഭക്ഷണപാനീയങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണം.

thanks mathrubhumi

ദേഷ്യക്കാര്‍ ക്ക് പന്ചസാര

sankar-edakurussi

ദേഷ്യം അടക്കാന്‍ കഴിയാത്തവരാണ് നമ്മളില്‍ പലരും എന്തെങ്കിലും ഒരു കാര്യത്തിന് ക്ഷോഭിച്ചാല്‍ പിന്നെ ഉറഞ്ഞുതുള്ളി സര്‍വ്വതും നശിപ്പിക്കാനുള്ള ദേഷ്യമാണ്.
 
ചിലരുടെ ഈ ദേഷ്യം വേഗത്തില്‍ കുറയുമെങ്കിലും മറ്റുചിലരില്‍ ഇത് കുറച്ചേറെ സമയം നിലനില്‍ക്കും. ഇങ്ങനെ കലിതുള്ളി നില്‍ക്കുന്നയാള്‍ക്ക് ഒരു സ്പൂണ്‍ പഞ്ചസാര കൊടുത്തുനോക്കൂ, നോക്കിനില്‍ക്കേ അയാളുടെ ദേഷ്യം മഞ്ഞുപോലെ ഉരുകിത്തീരുന്നത് കാണാം.
 
അതേ, പഞ്ചസാര ദേഷ്യക്കാരെ കൂളാക്കുമത്രേ. അമേരിക്കയിലെ ഗവേഷകരാണ് ഈ പഞ്ചസാരമഹാത്മ്യം കണ്ടെത്തിയത്. പഞ്ചസാരയ്‌ക്കൊപ്പം അല്‍പം നാരങ്ങാനീരും കൂടി ചേര്‍ത്താല്‍ സംഭവം പെട്ടെന്ന് പ്രവര്‍ത്തിക്കുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.
 
പഞ്ചസാരയില്‍ അടങ്ങിയിരിക്കുന്ന ഗ്ലൂക്കോസാണത്രേ ഈ രഹസ്യത്തിന് പിന്നില്‍. പഞ്ചസാര കഴിയ്ക്കുമ്പോള്‍ മസ്തിഷ്‌കത്തിന് കൂടുതല്‍ ഊര്‍ജ്ജം ലഭിക്കുന്നു. ഇത് ആത്മസംയമനത്തിനും ദേഷ്യം നിയന്ത്രിക്കാനും വ്യക്തികളെ സഹായിക്കുമത്രേ.
നാരങ്ങാ വെള്ളത്തില്‍ പഞ്ചസാര ചേര്‍ത്ത് കഴിയ്ക്കുമ്പോഴുണ്ടാകുന്ന സഡന്‍ എനര്‍ജി ദേഷ്യപ്പെടാനുള്ള മാനസികാവസ്ഥയെ ഇല്ലാതാക്കി. പൊസീറ്റീവ് എനര്‍ജി നല്‍കുന്നുവെന്നാണ് ഗവേഷകര്‍ പറയുന്നത്.
 
എന്തായാലും ഇനി വീട്ടിലാരെങ്കിലും കലിതുള്ളി നില്‍ക്കുമ്പോള്‍ ഒരു സ്പൂണ്‍ പഞ്ചസാരയുമായി ചെല്ലൂ. അത് വായിലിടുന്നതിന് മുമ്പേ അടിവിഴീതെ നോക്കണമെന്നുമാത്രം. ഒരൊറ്റ സ്പൂണ്‍ പഞ്ചസാരകൊണ്ട് എന്തൊക്കെ പ്രശ്‌നങ്ങള്‍ തീരുന്നു അല്ലേ?
 
thanks mangalam

സ്‌ത്രീകളിലെ പ്രമേഹവും ഗര്‍ഭകാല സംരക്ഷണവും

sankar-edakurussi

പ്രമേഹമുള്ളവര്‍ വിവാഹം കഴിക്കുന്നതിനെ കുറിച്ചുള്ള ആശങ്കകള്‍ പണ്ടുകാലം മുതലേ നിലനില്‍ക്കുന്നു. വിവാഹത്തിനു ജാതകപൊരുത്തം നോക്കുന്നതുപോലെ . രോഗങ്ങളുടെ ചരിത്രവും മാറിക്കഴിഞ്ഞു.
പ്രമേഹമുള്ളവര്‍ വിവാഹത്തിനു മുമ്പു പരസ്‌പരം രോഗത്തെക്കുറിച്ചു തുറന്നു പറയുന്നതാകും നല്ലത്‌. മക്കളുടെ വിവാഹം നടക്കാന്‍ അസുഖ വിവരങ്ങള്‍ മറച്ചുവയ്‌ക്കുന്ന മാതാപിതാക്കള്‍ നിരവധിയാണ്‌.
പ്രമേഹ രോഗത്തിനു പാരമ്പര്യവുമായി ബന്ധമുള്ളതായി തെളിഞ്ഞിട്ടുണ്ട്‌. മാതാപിതാക്കള്‍ രണ്ടുപേരും പ്രമേഹരോഗികളാണെങ്കില്‍ മക്കള്‍ക്കു രോഗം വരാന്‍ സാധ്യത കൂടുതലാണ്‌. എന്നാല്‍, എല്ലാ മാതാപിതാക്കളുടെ കാര്യത്തിലും ഇങ്ങനെ ആയിക്കൊള്ളണമെന്നില്ല. ആര്‍ക്കെങ്കിലും ഒരാള്‍ക്കു മാത്രം പ്രമേഹമുണ്ടെങ്കിലും മക്കള്‍ക്കു പ്രമേഹ സാധ്യതയുണ്ട്‌. അടുത്ത ബന്ധുക്കള്‍ തമ്മില്‍ വിവാഹിതരാകുമ്പോള്‍ ജനിക്കുന്ന കുട്ടികള്‍ക്കും രോഗ സാധ്യത കൂടുതലാണ്‌.
പാരമ്പര്യത്തിന്റെ പ്രധാന ഘടകമായ ജീനുകളാണു പ്രമേഹത്തിന്റെ വാഹകര്‍. പാമ്പര്യമായ രോഗസാധ്യതയോടൊപ്പം മറ്റുചില അനുകൂല ഘടകങ്ങളും കൂടിച്ചേരുമ്പോഴാണു രോഗം സങ്കീര്‍ണമാകുന്നത്‌. പ്രമേഹമുണ്ടെന്നതു മറച്ചുവച്ചു വിവാഹം കഴിക്കുന്നവര്‍ പങ്കാളിയുടെ മുന്നില്‍ ഇന്‍സുലിന്‍ എടുക്കുന്നതും ഗുളികകള്‍ കഴിക്കുന്നതും ചിലപ്പോള്‍ ചികിത്സ ചെയ്യാതിരിക്കാന്‍ നിര്‍ബന്ധിതരാകുകയോ ചെയ്യും. ഇതു ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്കു നയിക്കും. കൂടാതെ വിവാഹത്തെ തുടര്‍ന്നുള്ള സല്‍ക്കാരങ്ങളും കൂടിയാകുമ്പോള്‍ ഭക്ഷണനിയന്ത്രണം താളം തെറ്റി രോഗം മൂര്‍ഛിച്ച്‌ ആശുപത്രിയിലാകുന്നു. തുടര്‍ന്ന്‌ ഇതു വിവാഹമോചനത്തിലോ തീരാത്ത ദാമ്പത്യ വഴക്കിലോ എത്തിനില്‍ക്കുന്നു. അതുകൊണ്ടുതന്നെ പരസ്‌പരം രോഗവിവരങ്ങള്‍ ധരിപ്പിച്ചുകൊണ്ടുള്ള വിവാഹമായിരിക്കും ഉത്തമം. പരസ്‌പരം രോഗവിവരമറിയുന്നതുകൊണ്ടു തന്നെ ഭക്ഷണകാര്യത്തിലും മരുന്നു കഴിക്കുന്നതിലും പങ്കാളിയുടെ ശ്രദ്ധ പതിയുന്നു. ഇതു സാധാരണ ജീവിതം നയിക്കാന്‍ സഹായിക്കുകയും ഭാവി തലമുറയെ പ്രമേഹത്തിന്റെ പിടിയില്‍ നിന്നു രക്ഷിക്കുന്നതിനും ഒരു പരിധിവരെ സഹായിക്കുന്നു.
കുടുംബജീവിതത്തില്‍ ശ്രദ്ധിക്കാന്‍
വിവാഹിതരാകുന്നതിനു മുമ്പു രോഗത്തെ കുറിച്ചു തുറന്നുപറയുന്നതു പരസ്‌പരം പൊരുത്തപ്പെട്ടു ജീവിക്കാന്‍ സഹായിക്കും. പ്രമേഹം ഒരു ശാരീരിക അവസ്‌ഥയാണെന്ന്‌ ആദ്യം തന്നെ ദമ്പതികള്‍ മനസിലാക്കുക. അതനുസരിച്ചു ജീവിതം ക്രമപ്പെടുത്താം. കൃത്യസമയത്തു മരുന്നു കഴിക്കുന്നതിലും ചെക്കപ്പ്‌ നടത്തുന്നതിനും പങ്കാളിതന്നെ മുന്‍കൈയെടുക്കണം. ഇതു രോഗിയുടെ ആത്മവിശ്വാസം കൂട്ടുകയും തന്നെ ശ്രദ്ധിക്കാന്‍ ഒരാളുണ്ടെന്ന തോന്നലുണ്ടാക്കുകയും ചെയ്യും. ഈ തോന്നല്‍ പുറത്തു പോയാലും ഭക്ഷണ ചിട്ടകള്‍ പാലിക്കാന്‍ നിര്‍ബന്ധിതരാക്കും. സാധാരണ വ്യക്‌തിയുടെ ജീവിതത്തില്‍ നിന്ന്‌ ഒട്ടും വ്യത്യസ്‌തമല്ല പ്രമേഹ രോഗികളുടെ ജീവിതമെന്നറിയുക. ക്രമമായ ഭക്ഷണവും വ്യായാമവും കൊണ്ടുതന്നെ പ്രമേഹരോഗികള്‍ക്കും ജീവിതം പ്രശ്‌നങ്ങളിതെ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയും.
സ്‌ത്രീകളിലെ പ്രമേഹവും ഗര്‍ഭകാല സംരക്ഷണവും
പ്രമേഹരോഗി ഗര്‍ഭിണിയാകുമ്പോള്‍ ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ നിരവധിയാണ്‌. ഗര്‍ഭകാലത്തുണ്ടാകുന്ന പ്രമേഹം കുഞ്ഞിന്റെ ആരോഗ്യത്തെ ഗുരുതരമായി ബാധിച്ചെന്നിരിക്കും. അതിനാല്‍ കൃത്യമായ പരിചരണം ആവശ്യമാണ്‌. ഗര്‍ഭിണിയായിരിക്കുന്ന സമയത്തു രക്‌തത്തില്‍ പഞ്ചസാരയുടെ അളവു കൂടുതലായിരിക്കുന്ന സ്‌ത്രീകളില്‍ പ്രസവസമയത്തു സങ്കീര്‍ണതകളുണ്ടാകും. ഇത്തരക്കാരില്‍ ശസ്‌ത്രക്രിയ വേണ്ടിവരുന്നു. ഗര്‍ഭകാലത്തു മാത്രം കണ്ടുവരുന്ന പ്രമേഹം. തുടര്‍ന്നുള്ള കാലങ്ങളില്‍ നിലനില്‍ക്കുന്നതല്ല. ഗര്‍ഭകാലത്ത്‌ ഇന്‍സുലിന്‍ കൂടുതല്‍ വേണ്ടിവരുന്നു. ഇത്‌ ഉല്‍പാദിപ്പിക്കാന്‍ പാന്‍ക്രിയാസ്‌ ഗ്രന്ഥിക്കു കഴിയാതെ വരുമ്പോഴാണു ഗര്‍ഭാവസ്‌ഥയില്‍ പ്രമേഹം ഉണ്ടാകുന്നത്‌. ഇവര്‍ വളരെ നാളുകള്‍ക്കു ശേഷം പ്രമേഹം വരാനുള്ള സാധ്യതയുണ്ട്‌. അതുകൊണ്ട്‌ ഇടയ്‌ക്കിടയ്‌ക്കു പരിശോധന നടത്തുന്നതു നല്ലതാണ്‌. പ്രമേഹമില്ലാത്തവരും ഗര്‍ഭധാരണത്തിനു മുമ്പു രക്‌തം പരിശോധിച്ചു പ്രമേഹം ഇല്ലെന്ന്‌ ഉറപ്പുവരുത്തേണ്ടതാണ്‌. ആദ്യ ആറ്‌ ആഴ്‌ചകളില്‍ ഗര്‍ഭസ്‌ഥശിശുവില്‍ പ്രധാന അവയവങ്ങളുടെ രൂപീകരണം നടക്കുന്നു. ഈ സമയം പ്രമേഹം അധികരിക്കുന്നതു കുഞ്ഞിനു ദോഷം ചെയ്യും.
ഗര്‍ഭസമയത്ത്‌ ആവശ്യത്തിന്‌ ഇന്‍സുലിന്‍ ലഭിക്കാതെ വരുമ്പോള്‍ ശരീരം ശേഖരിച്ചു വച്ചിരിക്കുന്ന കൊഴുപ്പിലൂടെ ഊര്‍ജം ഉല്‍പ്പാദിപ്പിക്കാന്‍ ശ്രമിക്കും. ഇതു ഗര്‍ഭിണിക്കും ശിശുവിനും അപകടകരമായ കിറ്റോ അസിഡോസിനു കാരണമാകുന്നു. ഇതുമൂലം ബോധക്കേടും മരണവും വരെ സംഭവിക്കാം. പ്രമേഹരോഗികളായ സ്‌ത്രീകള്‍ ഗര്‍ഭിണികളാകുമ്പോള്‍ ഗുളികകള്‍ക്കു പകരം ഇന്‍സുലിനാണ്‌ ഉപയോഗിക്കേണ്ടത്‌. കുത്തിവയ്‌ക്കേണ്ട ഇസുലിന്റെ അളവു വര്‍ധിപ്പിക്കേണ്ടതായും വരുന്നു. പ്രസവത്തിനു ശേഷം ഇവര്‍ക്കു ഗുളികയിലേക്കു തന്നെ തിരിച്ചുവരാം. പ്രമേഹമുള്ള സ്‌ത്രീകള്‍ക്കു മൂത്രാശയ രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്‌. പനി, മൂത്രമൊഴിക്കുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ തുടങ്ങിയവ കണ്ടാല്‍ ഉടനെ ഡോക്‌ടറെ കാണേണ്ടതാണ്‌.
ഗര്‍ഭാവസ്‌ഥയിലെ ഭക്ഷണക്രമീകരണം
മറ്റു ഗര്‍ഭിണികളെപ്പോലെ തന്നെ പ്രമേഹരോഗികള്‍ക്കും ശരിയായ അളവില്‍ പോഷകഘടകങ്ങള്‍ അടങ്ങിയ ഭക്ഷണം ആവശ്യമാണ്‌. ഗര്‍ഭകാലത്തു തൂക്കത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചില്‍ രക്‌തത്തിലെ പഞ്ചസാരയുടെ ഏറ്റക്കുറച്ചിലുകളെ കാണിക്കുന്നു. ഗര്‍ഭിണികള്‍ പോഷക സമൃദ്ധമായ ആഹാരം കഴിക്കുന്നതു കുട്ടിയുടെ ശാരീരിക മാനസിക വളര്‍ച്ചയെ ക്രമപ്പെടുത്താന്‍ സഹായിക്കും. ശരിയായ ഭക്ഷണക്രമം പാലിക്കാത്തവര്‍ക്കുണ്ടാകുന്ന കുട്ടികളില്‍ തൂക്കക്കുറവു കണ്ടുവരുന്നു. ആഴ്‌ചയിലൊരിക്കല്‍ തൂക്കം നോക്കുന്നതും നന്നായിരിക്കും.
മധുരാംശം അധികം അടങ്ങിയതും ധാരാളം കൊഴുപ്പടങ്ങിയതും എണ്ണയില്‍ വറുത്തതുമായ ഭക്ഷണം ഒഴിവാക്കുക. പച്ചക്കറികളും തവിടു കളയാത്ത ധാന്യങ്ങളും ധാരാളം ഉപയോഗിക്കുക, മൂത്രം ധാരാളം ശ്രവിപ്പിക്കുന്നതും മേദസ്‌ വര്‍ധിപ്പിക്കാത്തതുമായ ആഹാരപദാര്‍ഥങ്ങള്‍ ഉപയോഗിക്കുക. ഇന്‍സുലിന്‍ ഡോക്‌ടര്‍ നിര്‍ദേശിച്ച അളവില്‍ എടുക്കുക. തൊലി കളയാത്ത പയറിനങ്ങള്‍, പാല്‍, മത്സ്യം, മുട്ട, കോഴിയിറച്ചി തുടങ്ങിയവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ജീവകങ്ങളും ധാതുലവണങ്ങളും പ്രത്യേകിച്ച്‌ കാല്‍സ്യം, ഇരുമ്പ്‌ തുടങ്ങിയവ അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കുക. നാരുകള്‍ അടങ്ങിയ ഭക്ഷണം രക്‌തത്തില്‍ പഞ്ചസാരയുടെ അളവു ദീര്‍ഘിപ്പിക്കാന്‍ സഹായിക്കും. പച്ചക്കറികളും പഴവര്‍ഗങ്ങളും മലബന്ധം ഒഴിവാക്കാന്‍ സഹായിക്കും. 
 
thanks mathrubhumi

സൗജന്യ വൈഫൈ സേവനംസൂക്ഷിക്കുക

sankar-edakurussi

എയര്‍പോര്‍ട്ടിലും ഹോട്ടലുകളിലുമൊക്കെയുള്ള സൗജന്യ വൈഫൈ സേവനം
ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക. നിങ്ങളെ കുരുക്കാന്‍ ഒരു ഫയര്‍ഫോക്‌സ്
എക്സ്റ്റന്‍ഷന്‍ എത്തിക്കഴിഞ്ഞു. സുരക്ഷിതമല്ലാത്ത വൈഫൈ
നെറ്റ്‌വര്‍ക്കുകളിലൂടെ ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, ഓര്‍ക്കുട്ട് തുടങ്ങിയ
സൗഹൃദക്കൂട്ടായ്മാ സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവരുടെ അക്കൗണ്ടുകളിലേക്ക്
അതേ വയര്‍ലെസ് നെറ്റ്‌വര്‍ക്കിലുള്ള ആര്‍ക്കും എളുപ്പത്തില്‍ കടന്നു
കയറാന്‍ സഹായിക്കുന്ന ഒന്നാണ് 'ഫയര്‍ഷീപ്പ്' (Firesheep) എന്നു പേരുള്ള ഫയര്‍ഫോക്‌സ് എക്സ്റ്റന്‍ഷന്‍.എറിക് ബട്‌ലര്‍ എന്ന സോഫ്ട്‌വേര്‍ വിദഗ്ധന്‍ 'എച്ച് ടി ടി പി സെഷന്‍ഹൈജാക്കിങ്' എന്ന വിദ്യയുപയോഗിച്ചാണ് ഫയര്‍ഷീപ്പിന് രൂപംനല്‍കിയത്. ഇതൊരുപുതിയ കണ്ടെത്തലല്ലെന്ന് എറിക് തന്നെ തുറന്നു സമ്മതിക്കുന്നു. ഫെററ്റ്,ഹാംസ്റ്റര്‍, കുക്കീ മോണ്‍സ്റ്റര്‍, എഫ് ബി കണ്‍ട്രോളര്‍ തുടങ്ങിയ
സോഫ്ട്‌വേറുകളും ഇതേ വിദ്യ തന്നെയാണ് ഉപയോഗിക്കുന്നത്. പക്ഷേ, ഇത്തരംസോഫ്ട്‌വേറുകള്‍ ഉപയോഗിക്കുന്നത് നല്ല കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവരും ഹാക്കര്‍മാരും മാത്രമാണ്.എന്നാല്‍, എളുപ്പത്തില്‍ ആര്‍ക്കും ഉപയോഗിക്കാവുന്ന വിധത്തിലാണ്ഫയര്‍ഷീപ്പ് ഉണ്ടാക്കിയിരിക്കുന്നത്. അതു കൊണ്ടുതന്നെ വെറും 24
മണിക്കൂറുകള്‍ക്കുള്ളില്‍ 129000 പേരാണ് ഫയര്‍ഷീപ്പ് ഡൗണ്‍ലോഡ് ചെയ്തത്.മാത്രമല്ല, കഴിഞ്ഞ ദിവസങ്ങളില്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരയപ്പെട്ടവാക്കും ഫയര്‍ഷീപ്പ് തന്നെ!

ഉപഭോക്താക്കളുടെ സ്വകാര്യത ഉറപ്പുവരുത്താന്‍ ബാധ്യതയുള്ള വെബ്‌സൈറ്റുകളുംസൗഹൃദക്കൂട്ടായ്മകളും, തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ ബോധപൂര്‍വ്വംമറക്കുന്നതിനെതിരെയുള്ള പ്രതിക്ഷേധമായിട്ടാണത്രേ ഫയര്‍ഷീപ്പ്പുറത്തിറക്കിയിരിക്കുന്നത്. കൂടാതെ സുരക്ഷിത ഇന്റര്‍നെറ്റ് ഉപയോഗം ഒരുശിലമാക്കാനും ഇതു സഹായിച്ചേക്കാം. പൂര്‍ണ്ണമായും ഒരു സ്വതന്ത്ര
സോഫ്ട്‌വേര്‍ ആയാണ് ഫയര്‍ഷീപ്പ് പുറത്തിറക്കിയിരിക്കുന്നത്.

ഫയര്‍ഷീപ്പ് വളരെ എളുപ്പത്തില്‍ ഡൗണ്‍ലോഡ് ചെയ്ത് ഫയര്‍ഫോക്‌സ് ബ്രൗസറില്‍
ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്. ഒരു ചെറിയ ഫയലാണ് ഫയര്‍ഷീപ്പ്. ഡൗണ്‍ലോഡ്
ചെയ്തതിനു ശേഷം ഫയര്‍ഫോക്‌സ് ഉപയോഗിച്ചു തുറന്നാല്‍ മതി. ബാക്കിയുള്ള
ഇന്‍സ്റ്റാലേഷന്‍ പ്രക്രിയയൊക്കെ സാധാരണ ഏതൊരു ഫയര്‍ഫോക്‌സ്
എക്സ്റ്റന്‍ഷനേയും പോലെത്തന്നെ. ഇന്‍സ്റ്റാളായാല്‍ ഫയര്‍ഫോക്‌സ് അടച്ചു
വീണ്ടും തുറക്കേണ്ടതായുണ്ട്.

അതിനു ശേഷം ഫയര്‍ഫോക്‌സിന്റെ മെനു ബാറില്‍ നിന്നും ഫയര്‍ഫോക്‌സ് സൈഡ് ബാര്‍
ആക്ടിവേറ്റ് ചെയ്യുക. അപ്പോള്‍ നിങ്ങളുടെ ബ്രൌസറിന്റെ ഇടതു ഭാഗത്തായി
ഫയര്‍ഷീപ്പ് എന്നൊരു സൈഡ് ബാര്‍ കാണാന്‍ കഴിയും. അതില്‍ 'േെമൃ േരമുൗേൃശിഴ'എന്ന ബട്ടനില്‍ അമര്‍ത്തിയാല്‍ നിങ്ങളുടെ വൈഫൈ നെറ്റ്‌വര്‍ക്കില്‍ ലോഗിന്‍ചെയ്യപ്പെട്ടിട്ടുള്ള ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകളുടെ
വിവരങ്ങള്‍ കാണാന്‍ തുടങ്ങും.

ഏത് അക്കൗണ്ടിലേക്കാണോ പ്രവേശിക്കേണ്ടത് അതില്‍ വെറുതേ ഒന്ന്
അമര്‍ത്തിയാല്‍ മാത്രം മതി. സ്വന്തം ഫെയ്‌സ്ബുക്ക് അക്കൗണ്ടുപോലെ
മറ്റൊരാളുടെ അക്കൗണ്ട് ഉപയോഗിക്കാന്‍ കഴിയും! ഇപ്പോള്‍ ഫയര്‍ഷീപ്പ്
വിന്‍ഡൊസ് , മാക് ഓപ്പറേറ്റിങ് സിസ്റ്റങ്ങളില്‍ മാത്രമേ ഉപയോഗിക്കാന്‍
കഴിയൂ. വിന്‍ഡോസ് ഉപയോഗിക്കുന്നവര്‍ ഫയര്‍ഷീപ്പിനു മുന്‍പായി വി കാപ് എന്ന
അപ്ലിക്കേഷന്‍ കൂടി ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതായിട്ടുണ്ട്.
 by net

Moffsoft Calculator and Unit Converter Pro 2.1.1.30 | 5Mb

sankar-edakurussi
Fun & Info @ Keralites.net
Moffsoft Calculator and Unit Converter Pro 2.1.1.30 | 5Mb

Moffsoft Calculator 2 is powerful, feature-rich calculator software with a simple, easy-to-use interface. In addition to the printable and savable calculator tape, youll discover powerful financial functions, unit conversions, date and time calculations, product pricing functions, floating and fixed point decimals, multiple memory values, totals and grand totals, item counts, constants, and much, much more.

Calculator software with powerful functions and an easy interface - the Moffsoft calculator is ideal for calculating amortization schedules, depreciation, bonds, profit margin, times, dates, unit conversions and much more.



please go my home page and click soft ware menu  have there direct link
by net

ഉറക്കപ്രശ്‌നങ്ങള്‍

sankar-edakurussi
Fun & Info @ Keralites.net

ഉറക്കപ്രശ്‌നങ്ങള്‍ പലപ്പോഴും ഗൗരവമായ ആരോഗ്യപ്രശ്‌നങ്ങളായി മാറാറുണ്ട്.
ഇവയില്‍ ഏറ്റവും പ്രധാനം കൂര്‍ക്കംവലിയാണ്

നിദ്രായത്തം സുഖം ദുഃഖം എന്നാണ് ആയുര്‍വേദാചാര്യനായ വാഗ്ഭടന്‍ പറഞ്ഞിട്ടുള്ളത്. ജീവിതത്തിലെ സുഖവും ദുഃഖവും ഉറക്കത്തെ ആശ്രയിച്ചിരിക്കുന്നു എന്നര്‍ഥം. ഉറക്കപ്രശ്‌നങ്ങള്‍ പലപ്പോഴും ഗൗരവമായ ആരോഗ്യപ്രശ്‌നങ്ങളായി മാറാറുണ്ട്. ഇവയില്‍ ഏറ്റവും പ്രധാനം കൂര്‍ക്കംവലിയാണ്. ഉറക്കത്തില്‍ ശബ്ദത്തോടെ ശ്വാസോച്ഛ്വാസം ചെയ്യേണ്ടി വരുന്നപ്രശ്‌നം തന്നെ കൂര്‍ക്കംവലി. ഉണര്‍ന്നിരിക്കുമ്പോള്‍ ഒരു നിമിഷം പോലും വിടാതെ ശ്വാസോച്ഛ്വാസം ചെയ്തുകൊണ്ടിരിക്കുന്നവരാണ് നാമെല്ലാം. എന്നാല്‍ ആ വേളയില്‍ നേരിയശബ്ദം പോലും ഉണ്ടാകാറില്ല. ഉറക്കത്തില്‍ മാത്രമാണ് ശ്വാസോച്ഛ്വാസത്തില്‍ ഒച്ചപ്പാടുണ്ടായി കൂര്‍ക്കം വലിയാകുന്നത്.

കാരണങ്ങള്‍
ശ്വാസോച്ഛ്വാസം ചെയ്യുമ്പോള്‍ വായു കടന്നുപോകുന്ന വഴിയിലെവിടെയെങ്കിലും തടസ്സങ്ങളുണ്ടാകുന്നതാണ് കൂര്‍ക്കം വലി.പലകാരണങ്ങള്‍ കൊണ്ട് ഇങ്ങനെ കൂര്‍ക്കംവലിയുണ്ടാകാം.

ജലദോഷവും മൂക്കടപ്പും: ജലദോഷവും മൂക്കടപ്പുമുള്ളപ്പോള്‍ മിക്കയാളുകള്‍ക്കും കൂര്‍ക്കം വലിയുണ്ടാകാറുണ്ട്. ശ്വാസവായുവിന് നേരേ ശ്വാസകോശത്തിലേക്കു കടന്നെത്താന്‍കഴിയാത്തവിധം തടസ്സങ്ങളുണ്ടാകുന്നതാണ് ഇതിനു കാരണം. കുട്ടികളില്‍ ഇതു കൂടുതലായി കാണാറുണ്ട്.

ശ്വാസഗതിയില്‍ കുറുനാക്ക് തടസ്സമായി വരുന്നത്: വളരെ ചുരുക്കം ചിലരില്‍ മാത്രം കാണുന്ന പ്രശ്‌നമാണിത്. കുറുനാക്കിന് അല്പം നീളം കൂടുതലുള്ളവരില്‍ അത് ശ്വാസ വായുവിന്റെ പ്രവാഹത്തെ തടസ്സപ്പെടുത്തുന്നതാണ് കൂര്‍ക്കം വലിക്കു കാരണം.

തൊണ്ടയിലെ പേശികള്‍ അയഞ്ഞ് ദുര്‍ബലമാകുന്നത്: കൂര്‍ക്കംവലിയുടെ ഏറ്റവും പ്രധാനപ്പെട്ടകാരണം ഇതു തന്നെ. ഉറങ്ങുമ്പോള്‍ കഴുത്തിലെ പേശികളും നാവുമായി ബന്ധപ്പെട്ട പേശികളുമൊക്കെ തെല്ലൊന്ന് കുഴഞ്ഞ് ബലം കുറഞ്ഞിരിക്കും. നാവും വലിയൊരു പേശിയാണല്ലോ.

ഉണര്‍ന്നിരിക്കുമ്പോള്‍ ദൃഢമായി നില്‍ക്കുന്ന നാവ് ഉറക്കത്തില്‍ ദൃഢത കുറഞ്ഞ് കുഴഞ്ഞു താഴേക്കു തൂങ്ങിനില്‍ക്കും.കഴുത്തില്‍ പേശികളല്ലാതെ അസ്ഥികളൊന്നുമില്ല എന്നതുമോര്‍ക്കുക. ഉറങ്ങുമ്പോള്‍ ഈ പേശികളെല്ലാം കുറച്ചൊന്ന് അയഞ്ഞ് തളര്‍ന്നിരിക്കും.
തൊണ്ടയിലൂടെയാണല്ലോ ശ്വാസനാളി കടന്നുപോകുന്നത്. ഈ ശ്വാസക്കുഴല്‍ അയഞ്ഞ് തളര്‍ന്നിരിക്കുന്നതിനാല്‍ അതിലൂടെ വായുവിന് ശരിക്കു കടന്നുപോകാന്‍ കഴിയാതെ വരും. ഇങ്ങനെ തടസ്സപ്പെട്ട് വായു കടന്നുപോകുമ്പോഴുണ്ടാകുന്ന ശബ്ദമാണ് കൂര്‍ക്കം വലിയായി അനുഭവപ്പെടുന്നത്.

മൂക്കിന്റെ പാലത്തിനുണ്ടാകുന്ന തകരാറുകള്‍: ജനിക്കുമ്പോള്‍തന്നെ മൂക്കിനുണ്ടാകുന്ന ചില പ്രശ്‌നങ്ങള്‍ കൂര്‍ക്കംവലിക്കു കാരണമാകാറുണ്ട്. മൂക്കിന്റെ പാലം വളഞ്ഞിരിക്കുന്നതു പോലുള്ള പ്രശ്‌നങ്ങള്‍ ഉദാഹരണം.

ടോണ്‍സിലൈറ്റിസ്: കഴുത്തിന്റെ ഇരു വശങ്ങളിലുമായി സ്ഥിതി ചെയ്യുന്ന ലിംഫ് കലകളാണ് ടോണ്‍സിലുകള്‍. ഇവയ്ക്ക് അണുബാധയുണ്ടായി വീങ്ങുമ്പോള്‍ തൊണ്ടയില്‍ ശ്വാസനാളം ഇടുങ്ങുകയും കൂര്‍ക്കംവലിയുണ്ടാവുകയും ചെയ്യും.

പരിഹാരം
പലപ്പോഴും ജീവിതക്രമീകരണങ്ങള്‍ കൊണ്ടു തന്നെ കൂര്‍ക്കംവലി വലിയൊരളവോളം പരിഹരിക്കാന്‍ കഴിയും
thanks mathrubhumi